സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാന്‍ സബ്‌സിഡി

കല്‍പറ്റ: കാര്‍ഷിക മേഖലയിലുള്ള ഇലക്ട്രിക്ക് പമ്പുകള്‍ക്ക് സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുവാനും ഉത്പ്പാദിപ്പിക്കുന്ന അമിത വൈദ്യുതി വിതരണം ചെയ്തു പണം തിരികെ നേടാനും അനെര്‍ട്ട് വഴി 60 ശതമാനം സബ്‌സിഡി നല്‍കുന്നു. വൈദ്യുതി ലഭ്യമല്ലാത്ത കാര്‍ഷിക ഇടങ്ങളില്‍ സോളാര്‍ പമ്പുകള്‍ സ്ഥാപിക്കുവാനും 60 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, വൈദ്യുതി ബില്ലിന്റെ പകര്‍പ്പ്, 500 രൂപ അഡ്വാന്‍സ് ക്യാഷ്, കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ റവന്യു വകുപ്പ് രസീത് എന്നിവ സഹിതം അനെര്‍ട്ട് ജില്ലാ ഓഫീസ്, കല്‍പറ്റയില്‍ രജിസ്റ്റര്‍ചെയ്യണം. ഫോണ്‍: 04936 206216, 9188119412.

0Shares

Leave a Reply

Your email address will not be published.

Social profiles