ഹരിത വാഹന റാലി നടത്തി

ഇലക്ട്രിക് കാര്‍ ഉടമകള്‍ നടത്തിയ ഹരിത വാഹന റാലി കല്‍പ്പറ്റയില്‍ ഡിവൈഎസ്പി ടി.പി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇലക്ട്രിക് കാര്‍ ഉടമകള്‍ കല്‍പ്പറ്റയില്‍നിന്നു ബത്തേരിക്കു ഹരിത വാഹന റാലി നടത്തി. ഡിവൈഎസ്പി ടി.പി. ജേക്കബ് ഫഌഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് മൂസ കല്ലങ്കോടന്‍ അധ്യക്ഷത വഹിച്ചു. പി. അനൂപ് ജോര്‍ജ്, എ. ബിജു ജേക്കബ്, ഡോ.ഇ. ശ്രീദാസ്, എല്‍. ജയിംസ്, ബിജോയ് ചാക്കോ, കെ. ഇസ്മായില്‍, എസ് സുനീര്‍, പി. ശശികുമാര്‍, ബിജോയ് സാം എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles