കര്‍ഷകരെ ആദരിച്ചു

കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി യൂണിറ്റ് സഹവാസ ക്യാമ്പിനോടനുബന്ധിച്ചു കൃഷിക്കാരെ ആദരിക്കുന്നതിനു സംഘടിപ്പിച്ച ചടങ്ങില്‍നിന്ന്.

കല്‍പറ്റ: എസ്‌കെഎംജെ സ്‌കൂള്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി യൂണിറ്റ് സഹവാസ ക്യാമ്പിനോടനുബന്ധിച്ചു കര്‍ഷക ദിനത്തില്‍ കൃഷിക്കാരെ ആദരിച്ചു. അജി തോമസ്, കെ.ജി. ദാമോധരന്‍, ഉണ്ണിക്കുട്ടി, പി.ടി. വര്‍ഗീസ്, ജൂഡി കൂര്യന്‍ എന്നിവരെയാണ് ആദരിച്ചത്. ഇവര്‍ക്കുള്ള ഉപഹാരം സിനിതാമതാരം അബു സലിം കൈമാറി. പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ അജിത് കാന്തി, പിടിഎ അംഗം ഷാജു, യൂണിറ്റ് ലീഡര്‍ അമന്‍ കാര്‍ത്തിക് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles