കലുങ്കില്‍നിന്നു മറിഞ്ഞ ബൈക്കിലെ യാത്രക്കാരന്‍ മരിച്ചു

മാനന്തവാടി: നിയന്ത്രണംവിട്ടു നടപ്പാലത്തില്‍നിന്നു മറിഞ്ഞ ബൈക്കിലെ യാത്രക്കാരന്‍ മരിച്ചു. വാളാട് വട്ടക്കണ്ടത്തില്‍ മാത്യുവാണ്(കുഞ്ഞേട്ടന്‍-74) മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് അപകടം. റോഡ് നവീകരണത്തിന്റെ ഭാഗമായി മുടപ്പിനാല്‍ക്കടവിനു സമീപം നിര്‍മിക്കുന്ന കലുങ്കിലെ താത്കാലിക നടപ്പാലത്തില്‍നിന്നു നിയന്ത്രണംവിട്ട് ബൈക്ക് താഴേക്ക് വീഴുകയായിരുന്നു. പാറയില്‍ തലയടിച്ച മാത്യുവിനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ ഉച്ചയ്ക്കു കാട്ടിമൂല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: ബെന്നി, ലിസി, ലൈല, പരേതനായ തോമസ്, ജിഷ.

0Shares

Leave a Reply

Your email address will not be published.

Social profiles