എം.പി ഓഫീസിലെ ഗാന്ധിചിത്രം തകർത്ത കേസ്; അറസ്റ്റിലായ കോൺഗ്രസ്‌ പ്രവർത്തകർക്ക് ജാമ്യം

കല്‍പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫിസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചു. എം.പിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്. രവി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് അറസ്റ്റു ചെയ്തിരുന്നത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ ഡി.വൈ.എസ്.പി ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് നാലുപേരെയും ജാമ്യത്തില്‍ വിട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles