എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

കല്‍പറ്റ: ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പറ്റ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു ഗാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായി. കല്‍പറ്റ മുണ്ടേരി തെക്കുംതൊടി അഷ്റഫിന്റെ മകന്‍ ഷിബിലി, കല്‍പറ്റ ചെറ്റക്കണ്ടി വീട്ടില്‍ അമ്മദിന്റെ മകന്‍ അജ്മല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എ.എസ്.ഐ സാജു, ഡി.വി.ആര്‍ എസ്.സി.പി.ഒ എല്‍ദോ യാകൂബ്, സി.പി.ഒ പ്രശാന്ത് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles