സെക്യുലറിസം ഇന്ത്യയുടെ ആത്മാവ്: അഡ്വ.ടി സിദ്ദീഖ് എം.എല്‍.എ

വയനാട്ടില്‍ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ച എം.എല്‍.എക്ക് വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയുടെ ഉപഹാരം കെ.സി.കെ തങ്ങള്‍ കൈമാറുന്നു

വാകേരി: ഭരണകൂടം ഇന്ത്യയുടെ പാരമ്പര്യത്തെ തകര്‍ക്കാന്‍ എത്ര ശ്രമിച്ചാലും അതിനെ അതിജയിക്കാനുള്ള ശക്തി ഇന്ത്യന്‍ ജനതയുടെ മതേതര ബോധത്തിനുണ്ടെന്നും രാജ്യത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് മതേതര കാഴ്ചപ്പാടുകളിലാണെന്നും അഡ്വ.ടി സിദ്ധീഖ് എം.എല്‍.എ പറഞ്ഞു. വയനാട്ടില്‍ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ച എം.എല്‍.എക്ക് വാകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് അലി മാസ്റ്റര്‍ പന്തിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. കെ.സി.കെ തങ്ങള്‍ ഉപഹാരം നല്‍കി. കെ.കെ.എം ഹനീഫല്‍ ഫൈസി, പി.എ ആലി, വി.കെ അബ്ദുറഹ്‌മാന്‍ ദാരിമി, കെ.വി ജാഫര്‍ ഹൈത്തമി, ഉസ്മാന്‍ ചുള്ളിയോട്, റിയാസ് ഹുദവി, റഫീഖ് ഹുദവി, കെ.കെ സൈതലവി ഹാജി, കെ. ആലിക്കുട്ടി, അനീസ് വാഫി, റുബൈബ് വാഫി, സി.പി മുനീര്‍, ജാഫര്‍ ദാരിമി, റാഷിദ് ഇരുളം, റമീസ് അഹ്‌മദ് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും തസ്നീം വാളാട് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles