ക്വാറികളെക്കുറിച്ചു വിവര ശേഖരണം: യോഗം ഞായറാഴ്ച

കല്‍പറ്റ: ഗ്രീന്‍ കേരള മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു എംജിടി ഹാളില്‍ പരിസ്ഥിതി-സാമൂഹികനീതി പ്രവര്‍ത്തകര്‍, ക്വാറികളുടെ പ്രവര്‍ത്തനം മൂലം ബാധിക്കപ്പെട്ടവര്‍ എന്നിവരുടെ യോഗം ചേരും. ക്വാറികളും ജനവാസ കേന്ദ്രങ്ങളുമായുള്ള അകലം എത്രയാകണമെന്നു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച ഏഴംഗ സമിതി മലബാര്‍ മേഖലയ്ക്കായി 23നു രാവിലെ 10 മുതല്‍ ഉച്ചവരെ കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ സിറ്റിംഗ് നടത്തുന്ന പശ്ചാത്തലത്തിലാണ് യോഗം. ജില്ലയിലെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചതടക്കം ക്വാറികള്‍, ബാധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച വിവരശേഖരണം യോഗത്തില്‍ നടത്തുമെന്നു ഗ്രീന്‍ കേരള മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ടി.വി. രാജന്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles