എസ്.കെ.എസ്.എസ്.എഫ് കാമ്പസ് പള്‍സിന് തുടക്കമായി

എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് കാമ്പസ് പള്‍സ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വാഫി ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സ്റ്റേറ്റ് കമ്മിറ്റി നാഷണല്‍ കാമ്പസ് കോളിന് മുന്നോടിയായി നടപ്പിലാക്കുന്ന കാമ്പസ് പള്‍സിന് വയനാട് ജില്ലയില്‍ തുടക്കം കുറിച്ചു. വെങ്ങപ്പള്ളി ശാഖയില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തില്‍ നൂറോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു.
മഹല്ല് ഖത്വീബ് നൗഷാദ് ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷീര്‍ വാഫി അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് വാഫി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ബാസ് വാഫി സന്ദേശ പ്രഭാഷണം നടത്തി. മൂന്ന് സെഷനുകളിലായ് നടന്ന ക്ലാസ്സുകള്‍ക്ക് ഇബാദ് സ്റ്റേറ്റ് കണ്‍വീനര്‍ റഫീക്ക് ചെന്നൈ, കാമ്പസ് വിംഗ് ജില്ലാ ചെയര്‍മാന്‍ റാഷിദ് ഇരുളം, സഫ്വാന്‍ വെള്ളമുണ്ട നേതൃത്വം നല്‍കി. ഉസ്മാന്‍ പഞ്ചാര, മുഹമ്മദ് പനന്തറ, നാസര്‍ പച്ചൂറാന്‍, ഇബ്രാഹീം ഫൈസി, അലി ദാരിമി, ഇബ്രാഹീം തന്നാനി റഷീദ് വെങ്ങപ്പള്ളി, റിയാസ് കുമ്മാളി സംസാരിച്ചു. ക്യാമ്പസ് വിംഗ് ജില്ലാ വര്‍ക്കിംഗ് കണ്‍വീനര്‍ അയ്യൂബ് മുട്ടില്‍ സ്വാഗതവും, ശാഖ സെക്രട്ടറി അജ്മല്‍ നന്ദി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles