ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് നടത്തി

അഖിലേന്ത്യ കിസാന്‍സഭ മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: വന്യമൃഗശല്യത്തിന് പരിഹാരം കാണുക, കാടും നാടും വേര്‍തിരിക്കുക, നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ കിസാന്‍സഭ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി ഡി.എഫ്.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്യുതു. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്നും, കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നും, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇ.ജെ ബാബു ആവശ്യപ്പെട്ടു. കെ.പി. രാജന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ ശശിധരന്‍, പനമരം മണ്ഡലം സെക്രട്ടറി ആലി തിരുവാള്‍, കെ.പി വിജയന്‍, ശശി പയ്യാനിക്കല്‍, ശോഭരാജന്‍ നിഖില്‍ പത്മനാഭന്‍, കെ. സജീവന്‍, പി. നാണു തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles