ഉന്നതാധികാര കമ്മിറ്റി ഉടന്‍ രൂപീകരിക്കണം: തമിഴ്‌നാട് കര്‍ഷക സംഘം

എന്‍. വാസു, എ. യോഹന്നാന്‍, എം.എ. കുഞ്ഞുമുഹമ്മദ്.

അയ്യങ്കൊല്ലി: ഗൂഡല്ലൂര്‍, പന്തലൂര്‍, താലൂക്കുകളിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ച ഉന്നതാധികാര കമ്മിറ്റി ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നു തമിഴ്‌നാട് കര്‍ഷക സംഘം നീലഗിരി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പച്ചത്തേയില കിലോഗ്രാമിനു 35 രൂപ തറവില പ്രഖ്യാപിക്കുക, മുഴുവന്‍ വീടുകളിലും വൈദ്യുതിയെത്തിക്കുക, അയ്യങ്കൊല്ലയില്‍ ഒരു നൂറ്റാണ്ടായി ഉപയോഗത്തിലിരുന്ന ശ്മശാനഭൂമി വനമാക്കിയ നടപടി പിന്‍വലിക്കുക,
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള സമാശ്വാസധനം 25 ലക്ഷം രൂപയാക്കുക, കുടുംബത്തിലെ ഒരംഗത്തിനു സര്‍ക്കാര്‍ ജോലി നല്‍കുക, ടാന്‍ ടീ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
തമിഴ്‌നാട് കര്‍ഷക സഘം സംസ്ഥാന സെക്രട്ടറി ഡി. രവീന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എ. യോഹന്നാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി.എ. ഭാസ്‌കരന്‍, തമിഴ്‌നാട് കര്‍ഷക സംഘം ജോയിന്റ് സെക്രട്ടറി മുനുസ്വാമി, സിപിഎം എരുമാട് ഏരിയ സെകട്ടറി കെ. രാജന്‍, സിഐയിടു ഏരിയ സെക്രട്ടറി കെ.ജെ. വര്‍ഗീസ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഇ. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എന്‍. വാസു(പ്രസിഡന്റ്), എ. യോഹന്നാന്‍(സെക്രട്ടറി), എം.എ. കുഞ്ഞുമുഹമ്മദ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗത സംഘം ചെയര്‍മാന്‍ അച്യുതന്‍ സ്വാഗതവും കണ്‍വീനര്‍ ഇ.പി. കുര്യാക്കോസ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles