വൊളന്റിയര്‍ പരിശീലന ക്ലാസ് സംലടിപ്പിച്ചു

ഒന്നാംഘട്ട വൊളന്റിയര്‍ പരിശീലന ക്ലാസ് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: വയനാട് ജില്ലാ ട്രോമാകെയറിന്റെയും കേരള അക്കാദമി ഓഫ് എന്‍ജിനീയറിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒന്നാംഘട്ട വൊളന്റിയര്‍ പരിശീലന ക്ലാസ് സംലടിപ്പിച്ചു. കേരള അക്കാദമി ഹാളില്‍ നടന്ന പരിശീലന ക്ലാസ് ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്തു. കേരള അക്കാദമി ഓഫ് എഞ്ചിനീയറിംഗ് മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് സി. വര്‍ക്കി അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിന്‍സിപ്പാള്‍ ഗ്രേസി ജേക്കബ്, ട്രോമാകെയര്‍ അംഗങ്ങളായ മോഹനന്‍, നയീം, കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ആദ്യ സെഷനായ ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ് മലപ്പുറം ജില്ലാ ട്രോമാകെയര്‍ എക്‌സിക്യൂട്ടീവ് അംഗവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ വി. ഉമ്മര്‍, രണ്ടാം സെഷനായ പ്രഥമ സുശ്രൂഷ പരിശീലന ക്ലാസ് വിനായക കോളേജ് ഓഫ് നഴ്‌സിംഗ് ലക്ചര്‍ ഷിജു വര്‍ഗീസ് എന്നിവര്‍ നിര്‍വ്വഹിച്ചു. ട്രോമാകെയര്‍ ജില്ലാ സെക്രട്ടറി ഹര്‍ഷല്‍ കല്‍പ്പറ്റ സ്വാഗതവും കോളേജ് അദ്ധ്യാപകനും ട്രോമാകെയര്‍ വളണ്ടിയറുമായ സിജു നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles