വിഴിഞ്ഞം തുറമുഖ സമരത്തിന് എകെസിസി ഐക്യദാര്‍ഢ്യം

കല്‍പറ്റ: വിഴിഞ്ഞം തീരദേശ ജനതയ്ക്ക് എകെസിസി യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തീരദേശ ജനതയുടെ ആശങ്കയ്ക്കു പരിഹാരമുണ്ടാക്കണമെന്നും തീരശോഷണം തടയണമെന്നും യോഗം ആവശ്യപ്പെട്ടു. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ വിലകുറച്ചു ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഡയറക്ടര്‍ ഫാ. മാത്യു പെരിയപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡിന്റോ ജോസ്, രാജന്‍ ബാബു, റാണി വര്‍ഗീസ്, സിബി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ജീബോയി വൈപ്പന, സഞ്ജു ചാക്കോ, ഷിംന സജി, ജയിംസ് മേലേപ്പള്ളി, ജോണ്‍സണ്‍ കദളിമറ്റം, ഷോബി തുരുത്തേല്‍, ജിജി വെള്ളക്കട എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles