വന്യജീവി ശല്യം തടയുന്നതില്‍ വനം വകുപ്പ് പരാജയം: കെ.ജെ. ദേവസ്യ

കല്‍പറ്റ: വന്യജീവി ശല്യം തടയുന്നതില്‍ വനം വകുപ്പ് പരാജയപ്പെട്ടതായി കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ ആരോപിച്ചു. വനം സംരക്ഷിക്കേണ്ടതും കാട്ടില്‍ വന്യജീവികള്‍ക്കു മതിയായ ജീവിത സൗകര്യം ഒരുക്കേണ്ടതും വനം വകുപ്പാണ്. കാടിന്റെ താങ്ങല്‍ശേഷിക്കു അപ്പുറമുള്ള ജീവികളാണ് ഭക്ഷണം തേടി ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. കാട്ടില്‍ വന്യജീവികളുടെ സൈ്വരവിഹാരം വനവിസ്തൃതി വര്‍ധിപ്പിച്ചല്ല, ഇതര നടപടികളിലൂടെയാണ് ഉറപ്പുവരുത്തേണ്ടത്. മൃഗങ്ങളുടെ എണ്ണം വനവിസ്തൃതിക്കൊത്ത് ക്രമീകരിക്കണം. കടമ നിറവേറ്റാതെ ജനദ്രോഹ നപടികളുമായി രംഗത്തുവരുന്നതു അംഗീകരിക്കാനാകില്ലെന്നും ദേവസ്യ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles