ഡി.ഡി.ഇ ഓഫീസ് ധര്‍ണ നടത്തി

കെ.പി.പി.എച്ച്.എ വിദ്യാഭ്യാസ ഡി.ഡി.ഇ. ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉമ്മര്‍ പാലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള തുക വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രൈവറ്റ് പ്രൈമറി
ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. സാമ്പത്തിക പരാധീനതയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയെ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വമെന്ന നിലയില്‍ ഏറ്റെടുത്തത് കേരളത്തിലെ പ്രൈമറി മേഖലയിലെ പ്രധാനാദ്ധ്യാപകര്‍ ആണ്. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രായോഗിക പ്രയാസങ്ങളും ഉണ്ടായിട്ടും ഈ പദ്ധതി മുടക്കം കൂടാതെ നടത്തുന്നതില്‍ അസാധാരണമായ ആര്‍ജ്ജവം തന്നെയാണ് നാളിതുവരെ പ്രധാനാദ്ധ്യാപകര്‍ കാണിച്ചിട്ടുള്ളത്. കുട്ടികള്‍ക്ക് ഗുണമേന്മയും പോഷകസമൃദ്ധവുമായ ആഹാരം നല്‍കുകയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യപ്പെടുന്നത്. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉമ്മര്‍ പാലഞ്ചേരി ഉദ്ഘാടനം ചെയതു. ജില്ലാ പ്രസിഡന്റ് എന്‍.എം വര്‍ക്കി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി ജോണ്‍, കെ.ജെ മിന്‍സിമോള്‍, പി.ജെ ജാസി, കെ.വി ജോര്‍ജ്, ബിജു മാത്യു, പി.എ വര്‍ഗ്ഗീസ്, കെ.ജെ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ബിനോജ് ജോണ്‍, കെ.ജി ജോണ്‍സണ്‍, കെ.കെ പ്രേമചന്ദ്രന്‍, കെ. സിന്ധു, കെ. സത്യജിത് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles