വഴിയോരക്കച്ചവടത്തൊഴിലാളി യൂനിയന്‍ ധര്‍ണ നടത്തി

കലക്ടറേറ്റ് പടിക്കല്‍ വഴിയോരക്കച്ചവടത്തൊഴിലാളി യൂനിയന്‍ ധര്‍ണ അക്ബര്‍ കാനാത്ത് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വഴിയോരക്കച്ചവടത്തൊഴിലാളി യൂനിയന്‍(സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി. വഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കുക, നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിര്‍ത്തുക, കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. അക്ബര്‍ കാനാത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ജനാര്‍ദനന്‍, വി.കെ. ചിത്രാംഗദന്‍, വി. അഷറഫ്, പി.കെ. ഹസന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles