ലക്കിടി-ചെമ്പ്ര ബൈസിക്കിള്‍ ചലഞ്ച്: ഓപ്പണ്‍ വിമന്‍ വിഭാഗത്തില്‍ മഹിത സുധിക്കു ഒന്നാം സ്ഥാനം

ലക്കിടി-ചെമ്പ്ര ബൈസിക്കിള്‍ ചലഞ്ചില്‍ സീനിയര്‍ എംടിബി വിഭാഗത്തില്‍ ജേതാക്കളായ വി. ജുനൈദ്(വയനാട്), ഫിറോസ് അഹമ്മദ്(വയനാട്), മൊഹമ്മദ് റോഷന്‍(മലപ്പുറം) എന്നിവര്‍.

കല്‍പറ്റ: വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വയനാട് പ്രസ്‌ക്ലബ്, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെ വയനാട് ബൈക്കേഴ്‌സ് ക്ലബ് യു.എന്‍ പ്രഖ്യാപിച്ച അന്തര്‍ദേശീയ സുസ്ഥിര പര്‍വത വികസന വര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലക്കിടി-ചെമ്പ്ര ബൈസിക്കിള്‍ ചലഞ്ചില്‍ ഓപ്പണ്‍ വിമന്‍ വിഭാഗത്തില്‍ മഹിത സുധി(വയനാട്) ഒന്നാം സ്ഥാനം നേടി. ജോഷ്‌ന ജോയി, മീര സുധി(ഇരുവരും വയനാട്) എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം.
മറ്റു വിഭാഗങ്ങളില്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍): സീനിയര്‍ റോഡ് ബൈക്ക്-കെ.എ. ആദര്‍ശ്(ആലപ്പുഴ), അനീസ്(കോഴിക്കോട്), സുദേവ്(തൃശൂര്‍). സീനിയര്‍ എം.ടി.ബി-വി. ജുനൈദ്(വയനാട്), ഫിറോസ് അഹമ്മദ്(വയനാട്), മൊഹമ്മദ് റോഷന്‍(മലപ്പുറം). ജൂനിയര്‍ റോഡ് ബൈക്ക്-ആദിത്യന്‍(വയനാട്), കെ.വി. സനൂഫ്(മലപ്പുറം), കെ.വി. മുഹമ്മദ് സാലിഹ്(കോഴിക്കോട്). ജൂനിയര്‍ എം.ടി.ബി-സയ്യിദ് മുഹമ്മദ് മാസിന്‍, എം.എസ്. റെഹാന്‍, ക്രിസ്റ്റോം ജോബി(മൂവരും വയനാട്).
രാവിലെ ആറിനു ആരംഭിച്ച ചലഞ്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി.അജേഷ്, ജില്ലാ സൈക്ലിഗ് അസോസിയേഷന്‍ പ്രസിഡന്റ് സത്താര്‍ വില്‍ട്ടന്‍ എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചെമ്പ്ര മലവാരത്തു സമാപനച്ചടങ്ങില്‍ ബൈക്കേഴ്‌സ് ക്ലബ് പ്രസിഡന്റ് ഡോ.മുഹമ്മദ് സാജിദ്, സെക്രട്ടറി സി.പി. സുധീഷ്, ട്രഷറര്‍ അബ്ദുള്‍ ഹാരിഫ്, സ്‌പോണ്‍സര്‍മാരുടെ പ്രതിനിധികള്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles