![](https://keralacorrespondent.com/wp-content/uploads/2022/08/WYD-22-PSC.jpg)
കല്പറ്റ: ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിന്റെ ആഭിമുഖ്യഞ്ഞില് ജില്ലയിലെ യുവതീയുവാക്കള്‍ക്കു ഒരു മാസത്തെ സൗജന്യ പിഎസ്സി പരീക്ഷ പരിശീലനം നല്കുന്നു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം
ജില്ലാ കലക്ടര്‍ എ. ഗീത നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി. മണി അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെന്റ് ഓഫീസര്‍മാരായ ടി. റഷീദ്, എന്‍. അജിത് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ആര്. രവികുമാര്‍ ക്ലാസെടുത്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ടി.പി. ബാലകൃഷ്ണന് സ്വാഗതവും ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ എം.ജെ. അനുമോദ് നന്ദിയും പറഞ്ഞു.