വനിതാരത്‌ന പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ പ്രഗത്ഭ്യം തെളിയിച്ചവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. പ്രവര്‍ത്തന മേഖലകളിലെ വ്യത്യസ്തവും നൂതനവുമായ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, പുരസ്‌ക്കാരങ്ങള്‍ എന്നിവയെ സംബന്ധിച്ച വിശദ വിവരങ്ങള്‍, രേഖകള്‍, ഹ്രസ്വചിത്രീകരണം, പുസ്തകം, സിഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് നവംബര്‍ 25 നകം സമര്‍പ്പിക്കണം. മറ്റ് വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ശുപാര്‍ശയായും അപേക്ഷ നല്‍കാം. ഒരു ലക്ഷം രൂപയും, ശില്‍പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിശദ വിവരങ്ങള്‍ www.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലും, ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ലഭിക്കും. ഫോണ്‍: 04936 296362.

0Shares

Leave a Reply

Your email address will not be published.

Social profiles