എസ് പി സി ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി

മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി ലൈബ്രറി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്യുന്നു.

മീനങ്ങാടി: സ്റ്റുഡന്റ് പോലീസ് കാഡറ്റ് പതിമൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗവ.ഗയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി യൂണിറ്റ് ആരംഭിച്ച ലൈബ്രറി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം സിന്ധു ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ സൗന്ദര്യവത്കരണത്തിനു എസ്പിസി നല്‍കുന്ന പൂച്ചട്ടികള്‍ പ്രധാനാധ്യാപകന്‍ ജോയ് വി. സ്‌കറിയയ്ക്കു കെമാറി. പഞ്ചായത്ത് അംഗങ്ങളായ പി.വി. വേണുഗോപാല്‍, ടി.പി. ഷിജു, പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്‍, എസ്എംസി ചെയര്‍മാന്‍ ടി.എം. ഹൈറുദ്ദീന്‍, ടി. മഹേഷ്‌കുമാര്‍, റജീന ബക്കര്‍, എ.ഡി. മുരളീധരന്‍, എ.ആര്‍. ഷീജ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles