ഡിസ്‌കൗണ്ട് കൂപ്പണ്‍ വിതരണം ചെയ്തു

ഡിസ്‌കൗണ്ട് കൂപ്പണിന്റെ വിതരണോദ്ഘാടനം വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് നിര്‍വ്വഹിക്കുന്നു

കല്‍പറ്റ: ഓണത്തിനോടു ബന്ധിച്ച് വയനാട് ജില്ലാ പൊലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചേര്‍ന്ന് അംഗങ്ങള്‍ക്കായി നല്‍കുന്ന ഡിസ്‌കൗണ്ട് കൂപ്പണിന്റെ വിതരണോദ്ഘാടനം വയനാട് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് നിര്‍വ്വഹിച്ചു. ജില്ലാ പൊലീസ് സഹകരണ സംഘത്തില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡണ്ട് സണ്ണി ജോസഫ്, വൈസ് പ്രസിഡണ്ട് കെ.എം ശശിധരന്‍, സെക്രട്ടറി രജനി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, പോലീസ് സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. സിന്ദൂര്‍ ടെക്സ്റ്റയില്‍സ് ആന്റ് റെഡിമെയ്ഡ്‌സ് കല്‍പറ്റ, മഹാറാണി സില്‍ക്‌സ് കല്‍പറ്റ, കല്യാണ്‍ സില്‍ക്‌സ് കല്‍പറ്റ, യെസ് ഭാരത് വെഡിംഗ് കളക്ഷന്‍സ് കല്‍പറ്റ ആന്റ് ബത്തേരി, ലുലു വെഡിംഗ് സെന്റര്‍ ബത്തേരി, സെഞ്ച്വറി ഫാഷന്‍ സിറ്റി മാനന്തവാടി ആന്റ് ബത്തേരി, എന്‍.എ ഫാഷന്‍ വില്ലേജ് മാനന്തവാടി, ബിന്ദു ടെക്സ്റ്റയില്‍സ് ആന്റ് റെഡിമെയ്ഡ്‌സ് മാനന്തവാടി, ഹ്യൂമന്‍ ദി കംപ്ലീറ്റ് മെന്‍സ്‌വെയര്‍ മാനന്തവാടി എന്നീ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഡിസ്‌കൗണ്ട് ഓഫര്‍ നല്‍കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles