അഗതി അനാഥ ദിനം ആചരിച്ചു

അഗതി അനാഥ ദിനം സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്യുന്നു

സുല്‍ത്താന്‍ ബത്തേരി: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി തൃപ്പാദം സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ അഗതി അനാഥ ദിനം ആചരിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ദിനാചരണം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്. ലിഷ അധ്യക്ഷയായി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ അശോകന്‍, ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.അഡ്വ. സെബാസ്റ്റ്യന്‍ ഇടയത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിന്‍ ജോസഫ്, ഡോണ്‍ ബോസ്‌കോ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ എസ്.ഡി.ബി, എഡ്യുക്കേഷണല്‍ കറസ്‌പോണ്ടന്റ് ഓഫീസ് സെക്രട്ടറി ജോര്‍ജ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles