എന്‍.സി.പി വയനാട് ജില്ലാ നേതൃയോഗം

എന്‍.സി.പി വയനാട് ജില്ലാ നേതൃയോഗം കല്‍പറ്റയില്‍ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.

ല്‍പറ്റ: എന്‍.സി.പി വയനാട് ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടിയെയും ഇടതു മുന്നണിയെയും ശക്തിപ്പെടുത്തുന്നതിന് രംഗത്തിറങ്ങണമെന്നു അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായ സമരങ്ങള്‍ ശക്തമാക്കണമെന്നു നിര്‍ദേശിച്ചു. പ്രസിഡന്റ് ഷാജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ലതിക സുഭാഷ്, സി.എം.ശിവരാമന്‍, എം.പി.അനില്‍, കെ.ബി.പ്രേമാനന്ദന്‍, വന്ദന ഷാജു, കെ.പി.ദാമോദരന്‍, സി.ടി. നളിനാക്ഷന്‍, അനൂപ് ജോജോ, പി.അശോക്കുമാര്‍, കെ.വി.റെനില്‍, എ.കെ.രവി, എ.പി.ഷാബു, ടോണി ജോണ്‍, കെ.മുഹമ്മദലി, ജോഷി ജോസഫ്, രാജന്‍ മൈക്കിള്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles