കോണ്‍ഗ്രസ് എസ്.പി ഓഫീസ് മാര്‍ച്ച് ആരംഭിച്ചു

കല്‍പറ്റ: രാഹുല്‍ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം എസ് എഫ് ഐക്കാര്‍ തകര്‍ത്ത സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന എസ്.പി ഓഫീസ് മാര്‍ച്ച് ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ട്രാഫിക് ജംഗ്ഷനില്‍ നിന്നാണ് ആരംഭിച്ചത്. മാര്‍ച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ മുരളീധരന്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം.എല്‍.എ, ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, കെ കെ അബ്രഹാം, എക്സിക്യൂട്ടീവ് മെമ്പര്‍ കെ എല്‍ പൗലോസ്, മുന്‍മന്ത്രി പി കെ ജയലക്ഷ്മി, കെ.വി പോക്കര്‍ ഹാജി, അഡ്വ. ടി.ജെ ഐസക്ക്, അഡ്വ. എന്‍.കെ വര്‍ഗീസ്, വി.എ മജീദ്, പി.പി ആലി തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles