കല്ലോടിയില്‍ വിജയോത്സവം നടത്തി

കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

കല്ലോടി: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവം നടത്തി. നവാഗതര്‍ക്കു സ്വീകരണം നല്‍കി. പൂര്‍വ വിദ്യാര്‍ഥിയും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു.
എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, ഹെഡ്മാസ്റ്റര്‍ എ.വി. ബ്രിജേഷ് ബാബു, എം.ജെ. അഗസ്റ്റിന്‍, പി.യു. തോമസ്, സുചേത് ജോസ്, ആന്‍ തെരേസ, സിയ സജി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles