ക്ഷേമനിധി ബോര്‍ഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍

കല്‍പറ്റ: മോട്ടോര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍(ഐഎന്‍ടിയുസി) ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
3,200 കോടിയോളം രൂപ ആസ്തിയുള്ള ക്ഷേമനിധി ബോര്‍ഡില്‍നിന്നു തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വലിയ പ്രയാസം നേരിടുന്നതായി കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. വിരമിക്കുന്ന തൊഴിലാളികള്‍ക്കു തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭ്യമാക്കുക, ഓണ്‍ലൈനില്‍ ക്ഷേമനിധി അംഗത്വമെടുക്കുന്നതിനു സൗകര്യം ഒരുക്കുക, പോലീസ്, ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 14ന് ക്ഷേമനിധി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിച്ചു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ഗിരീഷ് കല്‍പറ്റ അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഉമ്മര്‍ കുണ്ടാട്ടില്‍, ബി. സുരേഷ് ബാബു, ടി.എ. റെജി, ശ്രീനിവാസന്‍ തൊവരിമല, മോഹന്‍ദാസ് കോട്ടക്കൊല്ലി, സണ്ണി തോമസ്, കെ.ജി. ബാബു, വിനോദ് തോട്ടത്തില്‍, ആര്‍. രാമചന്ദ്രന്‍, മനോജ് ഉതുപ്പാന്‍, സലാം മീനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഗിരീഷ് കല്‍പറ്റ(പ്രസിഡന്റ്), മണി പാമ്പനാല്‍, ജോര്‍ജ് മണ്ണത്താനി, അസീസ് മാടാല(വൈസ് പ്രസിഡന്റുമാര്‍), കെ.കെ. രാജേന്ദ്രന്‍, കെ.വി. ഷിനോജ്, അരുണ്‍ ദേവ്(ജനറല്‍ സെക്രട്ടറിമാര്‍), ഹൈദരലി മേപ്പാടി, ഗഫൂര്‍ പുളിക്കല്‍, റെജി പുലിക്കുന്നേല്‍, കെ.എ. ഷാജി,സണ്ണി താന്നിക്കല്‍, നിഷാന്ത് കാരകൂട്ടില്‍, എ.കെ. ഷാജി(സെക്രട്ടറിമാര്‍), ഷാജി കെ. വയനാട്(ട്രഷറര്‍), ആര്‍. ഉണ്ണികൃഷ്ണന്‍, കെ.എം. വര്‍ഗീസ്, എം.പി. ശശികുമാര്‍(യഥാക്രമം കല്‍പറ്റ, ബത്തേരി, മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റുമാര്‍) എന്നിവരെ തെരഞ്ഞടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles