എം.ബി.എ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

കല്‍പറ്റ: സഹകരണ വകുപ്പിനു കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2022-24 എം.ബി.എ (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക് ആഗസ്റ്റ് 30 ന് രാവിലെ 10 മുതല്‍ 12 വരെ കരണിയിലെ സഹകരണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, സി-മാറ്റ്, കെ-മാറ്റ്, ക്യാറ്റ് യോഗ്യത നേടിയിട്ടുളളവര്‍ക്കും, ആഗസ്റ്റിലെ രണ്ടാം ഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവര്‍ക്കും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ലഭിക്കും. എസ്.സി, എസ്.ടി, ഫിഷറീസ് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഓണ്‍ലൈനായി http://meet.google.com/ubm-gunu-feo എന്ന ലിങ്കിലൂടെയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വെബ്‌സൈറ്റ് www.kicma.ac.in ഫോണ്‍: 8547618290, 9446335303.

0Shares

Leave a Reply

Your email address will not be published.

Social profiles