സ്വകാര്യ ബസ് തൊഴിലാളികളുടെ ശമ്പള വര്‍ധന: സമരത്തിനൊരുങ്ങി ബി.എം.എസ്

കല്‍പറ്റ: സ്വകാര്യ ബസ് തൊഴിലാളികളുടെ ശമ്പള വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ആന്റ് ഹെവി മോട്ടോര്‍ മസ്ദൂര്‍ സംഘ് (ബി.എം.എസ്) ജില്ലാ കമ്മിറ്റി അറിയിച്ചു. കോവിഡിന് ശേഷം മൂന്ന് തവണ ബസ് ചാര്‍ജ്ജ് കൂട്ടിയിട്ടും ജീവനക്കാര്‍ക്ക് ശമ്പളവര്‍ധന നടപ്പാക്കിയില്ല. കോവിഡ് കാലത്തും നഷ്ടം സഹിച്ച് ഉടമകളോടൊപ്പം നിന്ന തൊഴിലാളികളെ അവഗണിക്കുന്നത് നീതികരിക്കാനാവില്ല. നാല് വര്‍ഷത്തോളമായി നല്‍കാത്ത ബോണസ് 20 ശതമാനം ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ അച്യുതന്‍ അധ്യക്ഷത വഹിച്ചു. സന്തോഷ് കുമാര്‍.കെ, സുരേന്ദ്രന്‍.സി.കെ, മോഹനന്‍.പി.യു, മഹേഷ് പി.ആര്‍, സാബു.എന്‍, സുജി.കെ.എസ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles