അര്‍ജുന്‍ തോമസിന് യാത്രയയപ്പ് നല്‍കി

കല്‍പറ്റ: ലഡാക്ക് പൊലീസിന്റേയും, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ ആദ്യമായി ഇന്ത്യയില്‍ വെച്ച് നടക്കുന്ന യു.സി.ഐ എം.ടി.ബി എലിമിനേറ്റര്‍ വേള്‍ഡ് കപ്പില്‍ പങ്കെടുക്കുന്ന അര്‍ജുന്‍ തോമസിന് സൈക്ലിംഗ് അസോസിയേഷന്‍ വയനാടിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പരിപാടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞു. ഒളിമ്പിക് അസോസിയേഷന്‍ കണ്‍വീനര്‍ സലീം കടവന്‍ അദ്ധ്യക്ഷത വഹിച്ചു. ഫായിസ് അഷറഫ് അലി, ലൂക്കാ ഫ്രാന്‍സിസ്, റഫീഖ് സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles