പയ്യമ്പള്ളിയില്‍ നിന്നും അരക്കിലോ കഞ്ചാവ് പിടികൂടി

മാനന്തവാടി: പയ്യമ്പള്ളി താഴെ 54ല്‍ നടത്തിയ വാഹന പരിശോധനയില്‍ 500 ഗ്രാം കഞ്ചാവവ് പിടികൂടി. കഞ്ചാവുമായി ഓട്ടോ ഡ്രൈവര്‍ ഷാനമംഗലം തണിയാംപടം റിയാസ് (31) ആണ് പിടിയിലായത്. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രാംജിത്ത് പി, സി.പി.ഒമാരായ ജാസിം ഫൈസല്‍, അജീഷ് പി.കെ, ജിക്‌സണ്‍ ജെയിംസ്, ഹരീഷ്, അഫ്‌സല്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ പെരിക്കല്ലൂര്‍ കടവില്‍ നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി കയ്യില്‍ കരുതിയ 501 ഗ്രാം കഞ്ചാവുമായി ഒരാളും പുല്‍പള്ളിയില്‍ വില്‍പ്പനക്കായി കൈവശം വെച്ച 235 ഗ്രാം കഞ്ചാവുമായി അറുപതുകാരനും പിടിയിലായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles