വന്യമൃഗ ശല്യം: എഫ്.ആര്‍.എഫ് മാര്‍ച്ച് 1ന്

മാനന്തവാടി: ജില്ലയിലെ വന്യമൃഗ ശല്യത്തില്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് സെപ്തംബര്‍ ഒന്നിന് മാനന്തവാടി ഡി.എഫ്.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എഫ്.ആര്‍.എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വന്യമൃഗ ശല്യത്തില്‍ നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു പരിഹാരവും നാളിതുവരെയുണ്ടായിട്ടില്ല. പട്ടാപകല്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കൃഷിയിടങ്ങളും കൃഷിനാശവും ഏറി വരുകയും ചെയ്യുന്നു. കാട്ടാനകളും മറ്റും കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരത്തിന് മാസങ്ങളോളം വനവകുപ്പ് ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ്. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുന്ന കാര്യത്തില്‍ വനം വകുപ്പ് പൂര്‍ണ്ണപരാജയമാണ്. നീര്‍വാരം, പാക്കം പ്രദേശങ്ങളില്‍ കാട്ടാന ശല്യം ഏറിവരികയാണ്. റെയില്‍ പെന്‍സിംഗുകള്‍ സ്ഥാപിക്കാനും കൂടുതല്‍ വാച്ചര്‍മാരെ നിയോഗിക്കാനും കാടുംനാടും വേര്‍തിരിക്കാനും നടപടികള്‍ ഉണ്ടാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കണ്‍വീനര്‍ എന്‍.ജെ ചാക്കോ, ജില്ലാ കണ്‍വീനര്‍ എ.എന്‍. മുകുന്ദര്‍, ജില്ലാ സെക്രട്ടറി എ.സി.തോമസ്, ടി. ഇബ്രാഹിം, വിദ്യാധരന്‍ വൈദ്യര്‍, അപ്പച്ചന്‍ ചീങ്കല്ലേല്‍, എ. പുരുഷോത്തമന്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles