സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു

കല്‍പറ്റ: കല്‍പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതുതായി സജ്ജമാക്കിയ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം വൈത്തിരി താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ മുഖ്യരക്ഷാധികാരി എ.പി നാരായണന്‍ നായര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് പി.കെ സുധാകരന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വൈത്തിരി താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ സെക്രട്ടറി വിപിന്‍ കുമാര്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധി ഫാസില്‍, മദര്‍ പിടിഎ പ്രസിഡന്റ് മിനി കെ.എം സംസാരിച്ചു. പ്രിന്‍സിപ്പല്‍ എ.കെ ബാബു പ്രസന്നകുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ രാജീവ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles