സഹകരണ ഓണം വിപണി ഉദ്ഘാടനം

സഹകരണ ഓണം വിപണി ജില്ലാതല ഉദ്ഘാടനം നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ നിര്‍വഹിക്കുന്നു.

മാനന്തവാടി: കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണ ഓണം വിപണി-2022 നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് മനു ജി. കുഴിവേലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായിരുന്നു. ആദ്യ വില്‍പനന സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ. ജോണി എടവക സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രിയ വീരേന്ദ്രകുമാറിന് നല്‍കി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ. വിജയന്‍, ടി.കെ. സുരേഷ്‌കുമാര്‍, ഷിഹാബുദീന്‍ അയാത്ത്, ഇന്ദിര പ്രേമചന്ദ്രന്‍, ഷില്‍സണ്‍ കോക്കണ്ടത്തില്‍, എം.പി. വത്സന്‍, അബൂബക്കര്‍ അത്തിലന്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ പി.കെ. അനില്‍കുമാര്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് രാജു മാത്യു നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles