സ്മാര്‍ട് ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു

കല്‍പറ്റ: എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്മാര്‍ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ മുഖ്യരക്ഷാധികാരി എ.പി. നാരായണന്‍ നായര്‍ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു. താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പി.കെ. സുധാകരന്‍, സെക്രട്ടറി വിപിന്‍കുമാര്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധി ഫാസില്‍, മദര്‍ പിടിഎ പ്രസിഡന്റ് കെ.എം. മിനി എന്നിവര്‍ പ്രസംഗിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ എ.കെ. ബാബു പ്രസന്നകുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ. രാജീവ് നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles