വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു

കല്‍പറ്റ ഹരിതഗിരി ഹാളില്‍ ‘വിനിമയം’ ഏകദിന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: അക്കാദമിക മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങളെ ആദരിക്കുന്നതിനും പ്രവര്‍ത്തനാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ ഹരിതഗിരി ഹാളില്‍ ‘വിനിമയം’ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശശിപ്രഭ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.കെ.അബ്ബാസ് അലി വിഷയാവതരണം നടത്തി. പൊതു വിദ്യഭ്യാസ സംരക്ഷണയജ്ഞം കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് മോഡറേറ്ററായി. വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ബീനാച്ചി ജിവിഎച്ച്എസ്, മുട്ടില്‍ ബ്ല്യുഎംഒ, പൂമല സെന്റ് റോസല്ലാസ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍, വേലിയമ്പം ദേവിവിലാസം വിഎച്ച്എസ്എസ് എന്നീ വിദ്യാലയ പ്രതിനിധികള്‍ അക്കാദമിക് അനുഭവങ്ങള്‍ പങ്കുവച്ചു. ഡയറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ വി. സതീഷ്‌കുമാര്‍, എച്ച്എം ഫോറം കണ്‍വീനര്‍ പി.വി. മൊയ്തു, ഡിഇഒ കെ. സുനില്‍കുമാര്‍, എസ്എസ്‌കെ ഡിപിസി വി. അനില്‍കുമാര്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ എം.ഒ. സജി, ലക്ചറര്‍ ഡോ.ടി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എഇഒമാര്‍, പ്രധാനാധ്യാപകര്‍, ഡയറ്റ് അധ്യാപകര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി മൂന്ന് തവണ നൂറ് ശതമാനം വിജയം കൈവരിച്ച ജില്ലയിലെ 26 വിദ്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ മേഖലയില്‍ ജില്ലയുടെ പിന്നാക്കാവാസ്ഥയുടെ കാരണങ്ങള്‍ വിശകലനം ചെയ്യുക, മികച്ച രീതിയില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles