വന്യജീവി ശല്യം: കോണ്‍ഗ്രസ് താലൂക്ക് മാര്‍ച്ച് ഇന്ന്

വൈത്തിരി ചാരിറ്റി 4സെന്റ് കോളനിയില്‍ കാട്ടാന നശിപ്പിച്ച മുളങ്കൂട്ടം

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തിലെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വൈത്തിരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് താലൂക്ക് ഓഫിസ് മാര്‍ച്ച് നടത്തും. വൈത്തിരി പഞ്ചായത്ത് പരിസരത്തുനിന്നും തുടങ്ങുന്ന മാര്‍ച്ച് താലൂക്ക് ഓഫിസ് പരിസരത്ത് സമാപിക്കും.മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യും. മാസങ്ങളായിട്ട് വൈത്തിരി പ്രദേശത്ത് ആന ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസവും വട്ടപ്പാറ സ്വദേശി അജയന്റെ വാഹനം കാട്ടാന തകര്‍ത്തിരുന്നു. പ്രദേശങ്ങളില്‍ കൃഷിവിളകള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. ആനപ്പേടിയിലാണ് നാട്ടുകാര്‍ പുറത്തിറങ്ങുന്നത് തന്നെ.

0Shares

Leave a Reply

Your email address will not be published.

Social profiles