പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഉപവാസ സമരം നടത്തി

പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഉപവാസ സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ഉപവാസ സമരം നടത്തിയത്. മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക, പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ തടഞ്ഞുവെച്ച 3, 4, ഗഡുക്കള്‍ ഉടന്‍ അനുവദിക്കുക, പെന്‍കാര്‍ക്ക് ലഭിക്കാനുള്ള 8 ശതമാനം ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് വിപിനചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.രാമനുണ്ണി സ്വാഗതം പറഞ്ഞു. ഉപവാസം അനുഷ്ടിക്കുന്ന കെ എസ് എസ് പി ഒ ജില്ലാ പ്രസിഡന്റ് വിപിന ചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി വി.രാമനുണ്ണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.ജെ- സക്കറിയാസ്, ഇ.ടി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.വേണുഗോപാല്‍ കീഴ്ശ്ശേരി, ജില്ലാ ട്രഷറര്‍ ടി.പി ശശിധരന്‍ മാസ്റ്റര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles