ഡി.ടി.പി.സി ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തി

വയനാട് ഡി.ടി.പി.സി ഓഫീസിനു മുന്നില്‍ താത്കാലിക ജീവനക്കാരുടെ ധര്‍ണ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു) ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ള താത്കാലിക ജീവനക്കാര്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഡി.ടി.പി.സി ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ഒരു മാസത്തെ ശമ്പളം ബോണസ് അനുവദിക്കുക, ജീവനക്കാരുടെ സേവന വ്യവസ്ഥകളിലെ അപാകം പരിഹരിക്കുക, മെഡിക്കല്‍ ഗ്രാറ്റിവിറ്റി, ഇന്‍ഷുറന്‍സ് പരിരക്ഷ, മറ്റ് തൊഴില്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുക, 10 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു) ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി അധ്യക്ഷത വഹിച്ചു. എച്ച്.എം.എസ് ജില്ലാ സെക്രട്ടറി കെ.എസ്.ബാബു പ്രസംഗിച്ചു. സമര സമിതി കണ്‍വീനര്‍ കെ.വി.രാജു സ്വാഗതവും പി.എ.ഷെഫീക്ക് നന്ദിയും പറഞ്ഞു. ബൈജു തോമസ്, എം.എസ്. ദിനേശന്‍, പി.കുഞ്ഞിക്കോയ, വി.എസ്.മനീഷ്, കെ.രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles