ബത്തേരി നഗരസഭയില്‍ സ്വച്ഛ് അമൃത് മഹോത്സവത്തിന് തുടക്കം

സുല്‍ത്താന്‍ ബത്തേരി: സ്വച്ഛ് ഭാരത് മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വച്ഛതാ ലീഗിന്റെ ഭാഗമായുള്ള സ്വച്ഛ അമൃത് മഹോത്സവത്തിന് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ആര്‍. ലിഷ, ഷാമില ജുനൈസ്, കെ. റഷീദ്, ടോം ജോസ്, സാലി പൗലോസ്, സെക്രട്ടറി എന്‍.കെ അലി അസ്ഹര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ് സന്തോഷ് കുമാര്‍, ജെ.എച്ച്.ഐമാരായ പി.എസ് സവിത, വി.കെ സജീവ്, യൂത്ത് കോ ഓഡിനേറ്റര്‍ ലിജോ ജോണി, ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് സംസാരിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയുടെ ഭാഗമായി മണിച്ചിറയും പരിസരവും വൃത്തിയാക്കുകയും സ്വച്ഛതാ റാലി സംഘടിപ്പിക്കുകയും ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ യുവജന സംഘടനാ പ്രതിനിധികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles