വീട്ടമ്മയുടെ മരണം: യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നാളെ

തരുവണ: പുലിക്കാടു തീ പൊള്ളലെറ്റു ദുരൂഹ സാഹചര്യത്തില്‍ മുഫീദയ മരണപ്പെട്ട സംഭവത്തില്‍ കാരണക്കാരായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പതിനാലുവയസുള്ള മകനെ തീവ്രവാദിയാക്കിയ സി പി. എം. ജില്ലാ നേതാവിനെതിരെ കേസ് എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നാളെ വെള്ളമുണ്ട പഞ്ചായത്ത് മുസ്്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്തില്‍ പ്രതിഷേധ ജാഥ നടത്തും. ജാഥ ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് കെല്ലൂരില്‍ ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ ഉവൈസ് എടവെട്ടന്‍ ഉല്‍ഘാടനം ചെയ്യും. പഞ്ചായത്ത് മുസ്്‌ലിം ലീഗ് സെക്രട്ടറി കേളോത് സെലിം പതാക കൈമാറും. ജാഥ വൈകുന്നേരം ഏഴു മണിക്കൂ പുലിക്കാട് സമാപിക്കും. സമാപന ജാഥ മണ്ഡലം യുത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ഉല്‍ഘാടനം ചെയ്യും. ജാഥയില്‍ മണ്ഡലം, പഞ്ചായത്ത് നേതാക്കളായ പി. കെ. അമീന്‍, ഈ. വി. സിദീഖ്, എ. കെ. നാസര്‍, സി. പി. ജബ്ബാര്‍, പി. കെ. ഷൌക്കത്തലി സംബന്ധിക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles