സ്‌കൂള്‍ ശാസ്ത്രമേള സംഘടിപ്പിച്ചു

പെരിക്കല്ലൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന ശാസ്ത്രമേള.

പെരിക്കല്ലൂര്‍: ഗവ. ഹൈസ്‌കൂളില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു. പ്രീ പ്രൈമറി, എല്‍.പി, യു.പി, ഹൈസ്‌കൂള്‍ തലത്തിലാണ് മത്സരങ്ങള്‍ സംലടിപ്പിച്ചത്. വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, പ്രോജക്ട്, ചാര്‍ട്ട് മെക്കിംഗ്, ശേഖരണം, കരകൗശല ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവയില്‍ കുട്ടികള്‍ സജീവമായി പങ്കെടുത്തു. പ്രധാനാധ്യാപകന്‍ കെ.ജി. ഷാജി മേളയുടെ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.പി. ജോണ്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസി. ഷാജി മാത്യു, ശാസ്ത്രമേള കണ്‍വീനര്‍ അനിത മോഹന്‍, സ്റ്റാഫ് സെക്രട്ടറി യു.എസ്. ജയദാസന്‍, സി.വി. രതീഷ്, സി.സി. കുമാരന്‍, ഇ.ഡി. ജയിംസ്, കെ.ടി അന്നമ്മ, ഇ.കെ. ഷാന്റി, സില്‍ജ വര്‍ഗ്ഗീസ്, ഗിരീഷ് പറക്കല്‍, ഷിബു പുളിമൂട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles