പ്രതിഭ ഗ്രന്ഥാലയത്തിന് പ്രൊജക്ടര്‍ കൈമാറി

ഹൈ ബ്രൈറ്റ്‌നസ് എല്‍.സി.ഡി പ്രൊജക്ടര്‍ മൊതക്കര പ്രതിഭ ഗ്രന്ഥാലയത്തിന് ജുനൈദ് കൈപ്പാണി കൈമാറുന്നു.

മൊതക്കര: വെള്ളമുണ്ട ഡിവിഷനിലെ മൊതക്കര പ്രതിഭ ഗ്രന്ഥാലയത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഹൈ ബ്രൈറ്റ്‌നസ് എല്‍.സി.ഡി പ്രൊജക്ടര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി കൈമാറി. ഗ്രാമോത്സവത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ എ.എന്‍ പ്രഭാകരന്‍, കേരള സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ. റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ലൈബ്രറി പ്രസിഡന്റ് രഞ്ജിത് മാനിയില്‍, സെക്രട്ടറി കെ. അരുണ്‍കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജ്‌ന ഷാജി, സി.ജി. പ്രത്യുഷ്, എച്ച്.എം മണികണ്ഠന്‍, കെ.വി സജി, ഭാര്‍ഗവി രാധാകൃഷ്ണന്‍, എം.പി. പ്രകാശന്‍, കെ.എസ് അശ്വിന്‍, മിഥുന്‍ പ്രദീപ്, അക്ഷയ്, അലി അക്ബര്‍, ഗോകുല്‍രാജ്, അക്ഷയ് കൃഷ്ണ, കെ.ടി ഷിംന, എം.ആര്‍ അനൂപ്, കെ.എ മോഹനന്‍, അസീസ് മൊതക്കര, ചിത്രാംഗദന്‍, സുരേഷ്, ഷാനി വാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles