പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം: പുല്‍പള്ളിയില്‍ എ.ഐ.ടി.യു.സി സമരം

പുല്‍പള്ളി പോസ്റ്റ് ഓഫീസിനു മുന്നില്‍ എ.ഐ.ടി.യു.സി ധര്‍ണ ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്.സ്റ്റാന്‍ലിന്‍ ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക, കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന നാണ്യവിളകളുടെ ഉല്‍പാദക ജില്ലയായ വയനാടിനോടുള്ള അവഗണന കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ജില്ലാ ജനറല്‍ സെക്രട്ടറി സി.എസ്.സ്റ്റാന്‍ലിന്‍ ഉദ്ഘാടനം ചെയ്തു.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. എസ്.ജി. സുകുമാരന്‍, എ.ബാലചന്ദ്രന്‍, ടി.സി.ഗോപാലന്‍, എം.വേലായുധന്‍ നായര്‍, ശിവദാസന്‍, കുര്യന്‍, പി.കെ.രാജപ്പന്‍, വാര്‍ഡ് മെംബര്‍ സുശീല, ജയ്മോന്‍, ജോയ്, സിദ്ധാര്‍ഥന്‍, അഭിജിത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles