വേയ്‌വ്‌സ് ചാരിറ്റബിള്‍ സോസൈറ്റി വയനാട് മെഡിക്കല്‍ കോളേജിന് പൂച്ചെടികള്‍ നല്‍കി

വയനാട് മെഡിക്കല്‍ കോളേജ് സൗന്ദര്യവല്‍ക്കരണത്തിനുള്ള പൂച്ചെടികള്‍ വേയ്‌വ്‌സ് ചെയര്‍മാന്‍ കെ.എം.ഷിനോജ് ആര്‍.എം.ഒ ഡോ.എ.സക്കീറിനു കൈമാറുന്നു.

മാനന്തവാടി: വയനാട് ഗവ.മെഡിക്കല്‍ കോളേജ് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിനു മുന്നില്‍ വയ്്കകാന്‍ പൂച്ചെടികള്‍ നല്‍കി വേയ്വ്‌സ് ചാരിറ്റബിള്‍ സോസൈറ്റി. സൗന്ദര്യവല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തിനാവശ്യമായ പൂച്ചെടികള്‍ വേയ്വ്‌സ് ചെയര്‍മാന്‍ കെ.എം.ഷിനോജ് ആര്‍.എം.ഒ ഡോ.എ.സക്കീറിന് കൈമാറി. വേയ്‌വ്‌സ് വൈസ് ചെയര്‍മാന്‍ പി.ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അസീസ് വാളാട്, ഹെഡ് നഴ്‌സിംഗ് ഓഫീസര്‍മ്മാരായ എയ്ഞ്ചല്‍ സെബാസ്റ്റ്യന്‍, ശോഭന, മിനി, നഴ്‌സിംഗ് ഓഫീസര്‍ എ.രഞ്ജിത്ത്, വേയ്‌വ്‌സ് ജോയിന്റ് കണ്‍വീനര്‍ എം.എം.ജെറീഷ്, പി.ആര്‍.ഒ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ആശുപത്രി ജീവനക്കാരായ ബേബി പേടപ്പാട്ട്, സന്തോഷ്, വി.അരുണ്‍, സുനില്‍കുമാര്‍, രാഹുല്‍, ഉനൈസ് പാണ്ടിക്കടവ്, വേയ്‌വ്‌സ് പ്രവര്‍ത്തകരായ ജോയി, പ്രദീപ് വയനാട് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles