ഇലക്ട്രിക് ഫെന്‍സിംഗ് തകര്‍ത്ത് കാട്ടാന കൃഷി നശിപ്പിച്ചു

തിരുനെല്ലിയില്‍ കാട്ടാന കാട്ടാന തകര്‍ത്ത ഇലക്ട്രിക് ഫെന്‍സിംഗ്

തിരുനെല്ലി: ഇലക്ട്രിക് ഫെന്‍സിംഗ് തകര്‍ത്ത് കാട്ടാന കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കൊണ്ടി മൂലയിലാണ് കാട്ടാന കൃഷ നശിപ്പിച്ചത്. ഷോക്ക് ഫെന്‍സിംഗ് ചവുട്ടി മറിച്ചാണ് ആന അപ്പപ്പാറ കൊണ്ടിമൂല ബഷീര്‍, അബ്ബാസ്, സുബ്രമണ്യന്‍, വര്‍ഗ്ഗിസ് പള്ളിപ്പാട്ടില്‍ എന്നിവരുടെതോട്ടത്തിലെ തെങ്ങ്, വാഴ, തീറ്റപ്പുല്ല്, കാപ്പി എന്നി വിളകളാണ് നശിപ്പിച്ചത്. രണ്ടാഴ്ച മുമ്പും ഇവിടെ ആനകൃഷി നശിപ്പിച്ചിരുന്നു. വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിലാണ് ആനയുടെ വിളയാട്ടം. ലൈറ്റടിച്ചാല്‍ ആക്രമിക്കാന്‍ വരുന്ന അനുഭവം മുമ്പ് ഉണ്ടായതിനാല്‍ വെളിച്ചം ഇടാറില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ആന എല്ലാം തിന്ന് നശിപ്പിച്ച ശേഷം സ്വയം തിരികെ പോകലാണ് പതിവ്. ഇലക്ട്രിക് ഫെന്‍സിംഗ് തകര്‍ക്കുന്നത് പതിവായത് കര്‍ഷകര്‍ക്ക് ദുരിതമാവുകയാണ്. അതിനാല്‍ ആന കൃഷിയിടത്തില്‍ കയറാതിരിക്കാന്‍ വനം വകുപ്പ് കാവല്‍ നില്‍ക്കുകയും, ട്രഞ്ച് നവി കരിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്
വ്യാപകനാശം വിതക്കുന്ന ഈ ആനയെ തുരത്തുവാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായസമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.

Leave a Reply

Your email address will not be published.

Social profiles