ജുനൈദ് കൈപ്പാണി ജനതാദള്‍-എസ് വയനാട് ജില്ലാ സെക്രട്ടറി

ജുനൈദ് കൈപ്പാണി

കല്‍പറ്റ: ജനതാദള്‍-എസ് വയനാട് ജില്ലാ സെക്രട്ടറിയായി ജൂനൈദ് കൈപ്പാണിയെ തെരഞ്ഞെടുത്തു. ജെ.ഡി.എസ് ജില്ലാ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വെള്ളമുണ്ട ഡിവിഷന്‍ മെംബറുമാണ് ജുനൈദ്. വിദ്യാര്‍ഥി ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി,
യുവജനതാദള്‍-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ സമിതിയംഗം, ജനതാദള്‍-എസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ചേംബര്‍ ഓഫ് ഡിസ്ട്രിക്ട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍, വൈഡ് ലൈവ് ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍,
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍(കില) എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

Leave a Reply

Your email address will not be published.

Social profiles