സിസ്റ്റര്‍ ആന്‍ മേരി ആര്യപ്പിള്ളില്‍ സമര്‍പ്പിത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചു

സമര്‍പ്പിത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന എസ്.എ.ബി.എസ് മേരിമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ആന്‍ മേരി ആര്യപ്പിള്ളിലിനെ അനുമോദിക്കുന്നതിനു മാനന്തവാടി ഡബ്ല്യു.എസ്.എസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍നിന്ന്.

മാനന്തവാടി: എസ്.എ.ബി.എസ് മേരിമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ ആന്‍ മേരി ആര്യപ്പിള്ളില്‍ സമര്‍പ്പിത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി കുടുംബാഗങ്ങള്‍ക്കൊപ്പം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കണിയാരം സെന്റ് ജോസഫ്‌സ് ഫൊറോന പള്ളിയില്‍ ദിവ്യബലി നടന്നു. ആറു വൈദികര്‍ സഹകാര്‍മികരായിരുന്നു. ഡബ്ല്യു.എസ്.എസ്.എസ് ഓഡിറ്റോറിയത്തില്‍ അനുമോദന യോഗം ചേര്‍ന്നു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. വൈദിക-സമര്‍പ്പിതജീവിതത്തിന്റെ സുവര്‍ണ ജൂബിലി നിറവിലായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സിസ്റ്റര്‍ ആന്‍ മേരി ആര്യപ്പിള്ളില്‍, സിസ്റ്റര്‍ ആനി ആര്യപ്പിള്ളില്‍ എന്നിവരെ സി.കെ.രത്‌നവല്ലി, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ, ഡെയ്‌സി ജോസഫ്, ജോര്‍ജ് ആര്യപ്പിള്ളില്‍, മാത്യു ആര്യപ്പിള്ളില്‍ എന്നിവര്‍ പെന്നാട അണിയിച്ചു. മാനന്തവാടി രൂപത വികാരി ജനറാള്‍ ഫാ.പോള്‍ മുണ്ടോളിക്കല്‍, ആറാട്ടുതറ ഇടവക വികാരി ഫാ.ഷാജു മുളവേലിക്കുന്നേല്‍, ഫ്രാന്‍സിസ് ആര്യപ്പിള്ളില്‍, അല്‍ഫോണ്‍സ ഐക്കരത്താഴത്ത്, അജീഷ് ആര്യപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. അഗസ്റ്റിന്‍ ആര്യപ്പിള്ളില്‍ സ്വാഗതവും മാര്‍ഗരറ്റ് തോമസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles