മടിയൂര്‍കുനിയില്‍ വിദ്യാര്‍ഥിനിയെ കടിച്ച തെരുവ് നായയ്ക്കും പേ

കല്‍പറ്റ: മടിയൂര്‍കുനിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്‌കൂളിലേക്ക് പോവുകയായിരുന്ന വൈത്തിരി സ്വദേശിനിയായ വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചത്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ നഗരത്തില്‍ 31 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ നായ മറ്റു നായകളെയും കടിച്ചിരുന്നു. തിങ്കളാഴ്ച വിദ്യാര്‍ഥിനിയെ കടിച്ച തെരുവുനായയ്ക്കും ഇതേ നായയില്‍ നിന്ന് കടി കിട്ടിയതാണെന്ന സംശയമുണ്ട്. കല്‍പറ്റ ഗവ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനിക്ക് ആവശ്യമായ കുത്തിവവയ്പുകള്‍ എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Social profiles