കടുവകളുടെ സാന്നിധ്യം: ജാഗ്രതയോടെ വനപാലകര്‍

വൈത്തിരി: വയനാട്ടിലെ തളിമല പൂഞ്ചോല എസ്റ്റേറ്റിലും സമീപ പ്രദേശങ്ങളിലും ജാഗ്രതയോടെ വനപാലകര്‍. തളിമല ചായത്തോട്ടത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ രണ്ടു കടുവകളെ തൊഴിലാളികള്‍ കണ്ട സാഹചര്യത്തിലാണ് വനം ജീവനക്കാരുടെ ജാഗ്രത. ജങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പ്രദേശത്തു രാത്രിയിലടക്കം പട്രോളിംഗ് നടത്തുന്നുണ്ട്. കടുവകളെ കണ്ട വിവരം അറിഞ്ഞയുടന്‍ വനം ജീവനക്കാര്‍ തളിമലയില്‍ എത്തിയിരുന്നു. ഇവര്‍ തോട്ടത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ കടുവകളെ കാണാനായില്ല. പിന്നീട് ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ തെരച്ചിലും വിഫലമായി. കുടുവകള്‍ കാട്ടിലേക്കു മടങ്ങിയെന്നാണ് വനപാലകരുടെ നിഗമനം. തോട്ടത്തില്‍ കണ്ട കടുവകളില്‍ ഒന്നു ചെറുതും മറ്റൊന്നു വലുതുമാണ്. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് തളിമല. ഇവിടെ രണ്ടാംതവണയാണ് കടുവ ഇറങ്ങുന്നതെന്നു തൊഴലാളികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്

Leave a Reply

Your email address will not be published.

Social profiles