അനധിക്യത പ്രവര്‍ത്തനം: ടര്‍ഫ് കോര്‍ട്ട് ഉടമ മൂന്നര ലക്ഷം അടയ്ക്കണമെന്നു മുനിസിപ്പാലിറ്റി

മാനന്തവാടി: അനധികൃത പ്രവര്‍ത്തനത്തിനു ടര്‍ഫ് കോര്‍ട്ട് ഉടമ മൂന്നര ലക്ഷം രൂപ അടയ്ക്കണമെന്നു നഗരസഭ. വള്ളിയൂര്‍ക്കാവ് റോഡിലെ റോയല്‍ സ്‌പോര്‍ട്‌സ് ടര്‍ഫ് ഫുട്‌ബോള്‍ കോര്‍ട്ടിന്റെ ഉടമ 3,58,260 രൂപ നികുതിയിനത്തില്‍ അടയ്ക്കണമെന്നാണ് മുനിസിപ്പല്‍ സെക്രട്ടറി ഉത്തരവായത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ നടപടി. നഗരസഭയുടെ ലൈസന്‍സ് ഇല്ലാതെയാണ് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നതെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കണ്ടെത്തല്‍.
മുനിസിപ്പല്‍ ആക്ട് 532 പ്രകാരം കുറ്റം ചെയ്തതായും അറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുനിസിപ്പല്‍ സെക്രട്ടറി ടര്‍ഫ് ഉടമയ്ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു. കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് ടര്‍ഫ് കോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനു പോലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published.

Social profiles